Let Your
Voice
Be the
Change

is a platform where your opinions matter. Share your thoughts on important matters and help drive positive changes. is created as a socio-cultural organisation for changing the lives of the people of Kerala for transformation, with a slogan

"ഐക്യകേരളം , ഐശ്വര്യകേരളം"

നിങ്ങളുടെ അഭിപ്രായത്തിനും വിലയുണ്ട്

സമൂഹമാറ്റത്തിന്റെ ഭാഗമാകാന്‍ നിങ്ങള്‍ തയ്യാറാണോ?

സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തിനായി ട്രയാംഗിള്‍
ഐക്യകേരളം, ഐശ്വര്യകേരളം എന്ന മുദ്രാവാക്യത്തിലൂടെ

Are you ready to be a part of change?

അഭിപ്രായരൂപീകരണത്തിനായി സര്‍വ്വേകള്‍

നയരൂപീകരണം ഏതാനും വിദഗദ്ധരില്‍ മാത്രം ഒതുങ്ങുന്നതല്ല. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി ചേരുമ്പോഴാണ് ശരിയായ ജനാധിപത്യം പുലരുകയുള്ളൂ. നയങ്ങള്‍ അടിച്ചേല്‍പ്പിക്കല്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. കേരളം നേരിടുന്ന ഓരോ വിഷയങ്ങളിലും ജനങ്ങളുടെ അഭിപ്രായം തേടി സര്‍വ്വേകളുമായി ഞങ്ങളെത്തും. ഭൂരിപക്ഷാഭിപ്രായത്തിന് മാത്രമായിരിക്കും മുന്‍തൂക്കം. സര്‍വ്വേകളില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായം ജനങ്ങളിലേക്കും ഭരണകര്‍ത്താക്കളിലേക്കും നിയമവ്യവസ്ഥകളിലേക്കും എത്തിക്കുക എന്ന ദൗത്യവും ട്രയാംഗിള്‍ ഏറ്റെടുക്കുയാണ്.

ജനങ്ങളില്‍ നിന്ന് രൂപപ്പെടുന്ന നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കര്‍മ്മപദ്ധതി രൂപീകരണം

ജനങ്ങളുടെ ശബ്ദമാണ് ട്രയാംഗിളിലൂടെ പുറത്തുവരുന്നത്. ഈ ശബ്ദം നടപ്പിലാക്കുന്നതിന് ട്രയാംഗിള്‍ മുന്നിട്ടിറങ്ങും. നിയമവ്യവസ്ഥയേയും ഭരണസംവിധാനങ്ങളേയും സമീപിച്ച് ഈ വിഷയങ്ങള്‍ അവതരിപ്പിക്കാനും പ്രാബല്യത്തില്‍ വരുത്താനും കര്‍മ്മപദ്ധതികള്‍ തയ്യാറാക്കും. ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിലയുണ്ടെന്നും അത് നടപ്പിലാകുമ്പോള്‍ മാത്രമാണ് ജനാധിപത്യം പൂര്‍ണ്ണമാവുന്നത്.

സാമൂഹ്യ സേവന സന്നദ്ധ സംഘടനയാണ് ട്രയാംഗിള്‍. ജനാധിപത്യം, ഫെഡറലിസം, മതേരത്വം എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളെ ആസ്പദമാക്കിയാണ് ട്രയാംഗിള്‍ പ്രവര്‍ത്തിക്കുക.. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനകാഴ്ചപ്പാടാണ് ട്രയാംഗിള്‍ ലക്ഷ്യം വെക്കുന്നത്. കേരളത്തിന്റെ സമഗ്രമായ മാറ്റം, സമസ്ത മേഖലയിലും സുസ്ഥിരമായ വികസനം, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍, യുവാക്കളെ സംരംഭകരാക്കാനുള്ള അവസരം, കര്‍ഷകര്‍ക്ക് സമൂഹത്തില്‍ ഏറ്റവും മുന്തിയ പരിഗണന, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ജീവിതം, ദളിത് ആദിവാസി സമൂഹങ്ങളുടെ പുനരുദ്ധാരണം, വയോജനക്ഷേമം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സമ്പൂര്‍ണ്ണമായ അഴിമതി രഹിത സുതാര്യ പ്രവര്‍ത്തനം, ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലൊക്കെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനം ഇതെല്ലാമാണ് ട്രയാംഗിളിന്റെ അടിസ്ഥാന പ്രവര്‍ത്തന മേഖലകള്‍. നിലവില്‍ തുടര്‍ന്നുവരുന്ന പരമ്പരാഗത ശൈലിയില്‍ നിന്നും മാറിയുള്ള സമഗ്രമായ അഴിച്ചുപണി. ആധുനികകാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള നിലപാടുകള്‍. മതജാതി വര്‍ണ്ണ വരുമാന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒന്നിച്ച് പോകാവുന്ന പ്രസ്ഥാനമാണ് ട്രയാംഗിള്‍. കാതലായ മാറ്റം അനിവാര്യമാണ്. പഴയ തുരുമ്പിച്ച മുദ്രാവാക്യങ്ങള്‍ തകര്‍ത്തെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയ കേരളത്തിന് ഇനി ഒരു പുതിയ മുഖം വേണം. അതാണ് ട്രയാംഗിളിന്റെ മുദ്രാവാക്യം ‘ ഐക്യകേരളം ഐശ്വര്യ കേരളം ‘.

സമകാലിക വിഷയങ്ങളില്‍ സെമിനാറുകള്‍വഴി നയരൂപീകരണം

നിരവധിയായ ജനകീയ വിഷയങ്ങളാണ് നമുക്ക് മുന്നിലുള്ളത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഈ വിഷയങ്ങളിലെ നിലപാടുകള്‍ തിരുത്താന്‍ നാം തയ്യാറാകുന്നില്ല. ഒരു തിരുത്തല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ഇവയെല്ലാം ഒലിച്ചുപോകും. തിരുത്തല്‍ ശക്തിയായി മാറണമെങ്കില്‍ ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടത്തുകയും വേണം. കേരളത്തിന്റെ സമഗ്രവികസനം മാത്രം ലക്ഷ്യമാക്കി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തി നയങ്ങള്‍ രൂപീകരിക്കുക എന്ന ദൗത്യം ട്രയാംഗിള്‍ ഏറ്റെടുക്കുന്നു.

ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം

ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം വികസനരാഷ്ട്രീയമാണ് ട്രയാംഗിള്‍ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട്. രാഷ്ട്രീയത്തില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്ന ഇന്നിന്റെ പ്രവണതയെ ട്രയാംഗിള്‍ ശക്തിയുക്തം എതിര്‍ക്കുന്നു. രാഷ്ട്രീയം ഒരു വരുമാനമാര്‍ഗ്ഗമല്ല. അഴിമതി രഹിതവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് അത്യന്താപേക്ഷിതമാണ്. വ്യവസായമേഖലയില്‍, തൊഴില്‍ മേഖലയില്‍, ആരോഗ്യരംഗത്ത്, വിദ്യാഭ്യാസരംഗത്ത്, കാര്‍ഷിക മേഖലയില്‍ എന്നിങ്ങനെ സമസ്തമേഖലയിലുമുള്ള വികസനം, അതുവഴി സ്വയംപര്യാപ്തമായ കേരളം. അതാണ് ട്രയാംഗിളിന്റെ സ്വപ്നം. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇച്ഛാശക്തിയുള്ളവരാണ് ട്രയാംഗിള്‍ എന്ന ആശയത്തിന്റെ അടിസ്ഥാനശില്‍പികള്‍. സ്വാര്‍ത്ഥമോഹങ്ങളില്ലാത്തതുകൊണ്ടുതന്നെ പുതിയ തലമുറ ആവശ്യപ്പെടുന്ന തരത്തില്‍ സംസ്ഥാനത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്.
 

Become a Triangle Member

ട്രയാംഗിള്‍ അംഗമാകൂ- മാറ്റത്തിന്റെ ഭാഗമാകൂ

നിങ്ങളുടെ അഭിപ്രായം പ്രാധാന്യമുള്ളതാണ്

സര്‍വ്വേകള്‍, പ്രചരണപരിപാടികള്‍, സെമിനാറുകള്‍ എന്നിവയില്‍ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാം. കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് അനുസരിച്ച് കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ ഭാഗമാകാം.

എങ്ങനെ അംഗത്വമെടുക്കാം.

ഫോം പൂരിപ്പിക്കുക, Register ക്ലിക്ക് ചെയ്യുക.
ഇന്നുതന്നെ കുടുംബത്തില്‍ അംഗമാകൂ

പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കാം…..

അധികാരികളുടെ ആഡംബര ജീവിതത്തിന് അന്ത്യം കുറിക്കേണ്ടെ....?


ഏവർക്കും ട്രയാങ്കിളിന്റെ അടുത്തൊരു അഭിപ്രായ സർവേയിലേക്ക് സ്വാഗതം. അധികാരത്തിന്റെ പര്യായമായി മാറിയിരിക്കുന്നു അത്യാഡംബരം. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ഖജനാവിൽ നിന്നുള്ള പണം ധൂർത്തടിക്കുന്നതിനെ കുറിച്ച് മാത്രമാണ് എല്ലാവരുടെയും ചിന്ത. ജനങ്ങളെ സേവിക്കാൻ ഇറങ്ങുന്നവർ ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. മന്ത്രിമന്ദിരങ്ങൾക്ക് മോഡി പിടിപ്പിക്കാനും വിദേശ ഉല്ലാസ യാത്രകൾക്കും സുഖചികിത്സക്കും ഒക്കെയായി കോടികളാണ് പൊടിപൊടിക്കുന്നത്. ഈ ചെലവഴിക്കുന്ന പണമെല്ലാം ഞാനും നിങ്ങളും അടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണമാണ്. നമ്മൾ, നമ്മെ നയിക്കുവാൻ ഒരു അവസരം കൊടുത്തതിന്റെ പേരിൽ ഇനിയും ഈ കൊള്ളയടിക്കൽ കണ്ടില്ലെന്ന് വെക്കണോ…?. നിങ്ങളുടെ അഭിപ്രായങ്ങൾ ട്രയാങ്കിളുമായി പങ്കുവെക്കാം. നമുക്ക് ഈ അനീതിക്കെതിരെ ഒത്തൊരുമിച്ചു പോരാടാം..  പൊരുതാം..

അധികാരികളുടെ ആഡംബര ജീവിതത്തിന് അന്ത്യം കുറിക്കേണ്ടെ....?

വയോജന സംരക്ഷണത്തിന് നിയമനിർമ്മാണം അനിവാര്യമാണോ?


ട്രയാങ്കിളിന്റെ മറ്റൊരു അഭിപ്രായ സർവേയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഞാനും നിങ്ങളുമൊക്കെ നടന്നടുക്കുന്നത് വാർദ്ധക്യ കാലത്തേക്കാണ്.
വയോജനങ്ങൾ നമ്മുടെ ബാധ്യതയല്ല. മറിച്ച് നമ്മുടെ സമ്പത്താണ്. 2025ൽ മുതിർന്ന പൗരന്മാരുടെ എണ്ണം കേരള ജനസംഖ്യയുടെ 23% ആയിരിക്കും. അതുകൊണ്ടുതന്നെ അവരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുവാനും നൈപുണ്യ ശേഷി പ്രയോജനപ്പെടുത്തുവാനും കഴിയുന്ന വിധത്തിൽ ഒരു വയോജന ക്ഷേമ നയം സൃഷ്ടിക്കുന്നതിന് ആവശ്യമായ നയരൂപീകരണവും നിയമനിർമാണവും അനിവാര്യമെന്ന് കരുതുകയാണ്. ഇതിലുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ ട്രയാങ്കിളുമായി പങ്കുവെക്കാം.

വയോജന സംരക്ഷണത്തിന് നിയമനിർമ്മാണം അനിവാര്യമാണോ?

പി എസ് സി എന്ന വെള്ളാനയെ ആര് തളയ്ക്കും...?

കനത്ത ശമ്പളവും ആനുകൂല്യങ്ങളുമാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും സംസ്ഥാനത്ത് നല്‍കുന്നത്. നിലവില്‍ ചെയര്‍മാന് 2.26 ലക്ഷവും അംഗങ്ങള്‍ക്ക് 2.23 ലക്ഷവും ആണ് ശമ്പളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി അംഗങ്ങള്‍ കേരളത്തിലാണ്. 21 പേര്‍. നിലവില്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും വാര്‍ഷിക ശമ്പളം 5.59കോടിയാണ്. നിലവില്‍ ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും മെമ്പര്‍മാരുടേത് 70,000 രൂപയും ആണ്. ബത്തകള്‍ ചേരുമ്പോള്‍ ചെയര്‍മാന്റെ മൊത്തം ശമ്പളം 2.26 ലക്ഷമാണ്. കൂടാതെ കാറും ഫ്‌ലാറ്റും. വര്‍ദ്ധന വന്നാല്‍ അടിസ്ഥാന ശമ്പളം ചെയര്‍മാന് 2.24 ലക്ഷവും മെമ്പര്‍മാര്‍ക്ക് 2.19 ലക്ഷവും ആയി ഉയരും. ആനുകൂല്യങ്ങള്‍ കൂടിയാകുമ്പോള്‍ ചെയര്‍മാന് 4 ലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും ശമ്പളം ലഭിക്കും. നിലവില്‍ 1.25 ലക്ഷമാണ് ചെയര്‍മാന്റെ പെന്‍ഷന്‍. അംഗങ്ങള്‍ക്ക് 1.20 ലക്ഷവും. സംസ്ഥാനത്തെ 19 പി.എസ്.സി. അംഗങ്ങള്‍ക്ക് മാസം ശമ്പളയിനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നത് 44.63 ലക്ഷം രൂപയാണ്.മന്ത്രിമാര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ ഇരട്ടിവരും ഇത്. മന്ത്രിമാരുടെ മാസശമ്പളം ഒരു ലക്ഷത്തില്‍ താഴെയാണ്. അംഗങ്ങള്‍ക്ക് വീട്ടുവാടക അലവന്‍സ് 10,000, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ്, യാത്രബത്ത കിലോമിറ്ററിന് 15 രൂപ, 6 മുതല്‍ 12 മണിക്കൂര്‍വരെ ഒരിടത്ത് തങ്ങേണ്ടിവന്നാല്‍ ഡി.എ. 250 രൂപ, 24 മണിക്കൂറായാല്‍ 500 രൂപ ഇങ്ങനെയും പണം കിട്ടും. ഭരണമുന്നണിയിലെ ഘടകകക്ഷി പ്രതിനിധികളായി രാഷ്ട്രീയ നിമനത്തിലൂടെ എത്തുന്ന പി.എസ്.സി അംഗങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങുന്ന പ്രതിമാസ ശമ്പളത്തിനു പുറമെ കാറ്, താമസിക്കാന്‍ ഫ്‌ളാറ്റ്, ഓരോ സിറ്റിംഗിനും അലവന്‍സ്, യാത്രാബത്ത, മെഡിക്കല്‍ അലവന്‍സ് എന്നിവയും ലഭിക്കുന്നുണ്ട്. ആറ് വര്‍ഷ കാലാവധി കഴിഞ്ഞ് വിരമിക്കുമ്പോള്‍ ആജീവനാന്ത പെന്‍ഷനും കിട്ടും. ഇതിനുപുറമെ കുടുംബാംഗങ്ങള്‍ക്കടക്കം സൗജന്യ ചികിത്സാസഹായവും. ഇന്ത്യയില്‍ ഏറ്റവുമധികം പി.എസ്.സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനങ്ങള്‍ നടത്തുന്ന രാജസ്ഥാനില്‍ വെറും 8 അംഗങ്ങള്‍ മാത്രമാണുള്ളത്. തമിഴ്‌നാട്ടില്‍ 14 ഉം കര്‍ണാടകയില്‍ 13 ഉം അംഗങ്ങളുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്ന യു.പി.എസ്.സിയില്‍ 9 അംഗങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം പി.എസ്.സി കൂടാതെ നിരവധി റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ ഉള്ളതിനാല്‍ പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ കുറവാണെന്നാണ് കേരളത്തിലെ പി.എസ്.സി അംഗങ്ങള്‍ പറയുന്നത്. കേരളത്തില്‍ 2600 തസ്തികകളിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നത്. രാജസ്ഥാനില്‍ 160 തസ്തികകളില്‍ മാത്രമാണ് പി.എസ്.സി നിയമനം. എന്നാല്‍ ഈ മറുപടി സാധാരണക്കാരന്റെ നികുതിപ്പണം വല്ലാണ്ട് ചെലവഴിക്കുന്നതിനുള്ള തക്കതായ മറുപടിയൊന്നും അല്ലെന്ന് പറയുന്നവരും ഉണ്ട്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് പി.എസ്.സി വഴി നിയമനം ലഭിക്കണമെങ്കില്‍ കുത്തിയിരുന്ന് പഠിച്ച് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാലേ നിയമന ശുപാര്‍ശ ലഭിക്കൂ. ഇന്റര്‍വ്യൂ എന്ന കടമ്പയുമുണ്ട്. പി.എസ്.സി എന്ന വെള്ളാന ഇപ്പോള്‍ കേരളത്തില്‍ നടത്തുന്ന നിയമനങ്ങള്‍ വര്‍ഷം തോറും താഴോട്ടാണ്. 2016 ല്‍ 37,530 നിയമനങ്ങള്‍ നടത്തിയെങ്കില്‍ 2023 ജൂലായ് വരെ 15,144 നിയമനങ്ങള്‍ മാത്രമാണ് നടത്തിയത്. പി.എസ്.സിയെ നോക്ക്കുത്തിയാക്കി താത്കാലിക നിയമനങ്ങളും കരാര്‍, പിന്‍വാതില്‍ നിയമനങ്ങളും പെരുകിയതാണ് ഇതിനു കാരണം. പല സ്ഥാപനങ്ങളിലും താത്കാലിക നിയമനം നടത്തി പിന്നീട് സ്ഥിരപ്പെടുത്തുകയാണ് പതിവ്. സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികളിലായി 5000 ത്തോളം താത്കാലികക്കാരുണ്ടെന്നാണ് കണക്ക്. മിക്ക ഓഫീസുകളിലും ഡ്രൈവര്‍ നിയമനവും താത്കാലികമാണ്. പി.എസ്.സി ഒരു ഭരണഘടനാ സ്ഥാപനമായതിനാല്‍ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങളും കേന്ദ്ര ജുഡിഷ്യല്‍ കമ്മിഷന്‍ അംഗങ്ങളുടെ അലവന്‍സുകളും വേണമെന്നാണ് പി.എസ്.സി അംഗങ്ങളും ചെയര്‍മാനും ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഭരണകക്ഷിയിലെ നേതാക്കളെ അത്രകണ്ട് സേഫ് ആക്കാനുള്ള ഇടം മാത്രമായി പി.എസ്.സി മാറിയിരിക്കുന്നു. നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത പോലും നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലൂടെയാണ് പി.എസ്.സി മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ കൃത്രിമ ത്തിലൂടെ പൊലീസ് പരീക്ഷയില്‍ ആദ്യ റാങ്കുകളില്‍ എത്തിയത് നമ്മെ ഞെട്ടിച്ചതായിരുന്നു. പിന്നെയും പി.എസ്.സി ക്രമക്കേടുകള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് യുവാക്കള്‍ കഷ്ടപ്പെട്ട് പഠിച്ച് എഴുതുകയും കായികക്ഷമത തെളിയിക്കുകയും ചെയ്ത ഒരു പരീക്ഷയില്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനവും ക്രിമിനല്‍ ബുദ്ധിയും ഉപയോഗിച്ച് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയതോടെ പി.എസ്.സി എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ് അപകടത്തില്‍ പെട്ടത്. എന്ത് വിശ്വാസത്തിലാണ് തങ്ങള്‍ പരീക്ഷകള്‍ എഴുതാനായി കഷ്ടപ്പെടുന്നതെന്ന ചോദ്യമാകും ചെറുപ്പക്കാരുടെ മനസില്‍ സ്വാഭാവികമായും ഉയരുക. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് വിവിധ പരീക്ഷകളില്‍ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന ഉത്തരവ് കാത്ത് കഴിയുന്നത്. അതിലെല്ലാം പരീക്ഷാത്തട്ടിപ്പും രാഷ്ട്രീയ സ്വാധീനവും അഴിമതിയും നടത്തി ക്രിമിനലുകളായ ആളുകള്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ സത്യസന്ധമായി പരീക്ഷ എഴുതിയവരുടെ അവസരങ്ങളാണ് നഷ്ടപ്പെടുക. ഇതുവരെ നടന്ന നിയമനങ്ങളിലും ഇത് നടന്നിട്ടുണ്ടെങ്കില്‍ തൊഴില്‍രഹിതരായ അനേകം ചെറുപ്പക്കാരുടെ തൊഴിലുകള്‍ തട്ടിപ്പുകാരായ ആളുകള്‍ കയ്യടക്കിയിരിക്കണം. പരീക്ഷകളിലെ തട്ടിപ്പ് മാത്രമല്ല, ഇന്റര്‍വ്യൂ ആവശ്യമുള്ള നിയമനങ്ങളില്‍ നടന്ന സ്വജനപക്ഷപാതവും അഴിമതിയും കൃത്രിമവും എല്ലാം പരിശോധിക്കേണ്ടി വരും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് പി എസ് സി അംഗങ്ങളായി നിയമിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് സ്വാഭാവികമായും അതത് രാഷ്ട്രീയ പാര്‍ട്ടികളുമായും അവര്‍ നിയോഗിക്കുന്ന പി എസ് സി അംഗങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധങ്ങളുണ്ടാകും. ഇതെല്ലാം ഇന്റര്‍വ്യൂകളില്‍ വഴിവിട്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി അവസരം നിഷേധിക്കപ്പെട്ടവര്‍ക്കും ജനങ്ങള്‍ക്കും തോന്നാം. സംവരണം പോലുള്ള കാര്യങ്ങളില്‍ തിരിമറികള്‍ നടക്കുന്നതായും ആരോപണം ഉണ്ട്. ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങി മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതുപോലെ അംഗങ്ങളും അവരെ നയിക്കാന്‍ ചെയര്‍മാനും ഉള്ള കേരളത്തിലാണ് ഇതൊക്കെ നടക്കുന്നതെന്ന് വിസ്മരിക്കരുത്. ഈ സാഹചര്യത്തിലാണ് പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കേണ്ടതല്ലേ എന്ന ചോദ്യം ഉന്നയിക്കുന്നത്. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താം ട്രയാംഗിള്‍ വെബ്‌സൈറ്റിലൂടെ..

പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കേണ്ടത് ആവശ്യമാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ?

തിരഞ്ഞെടുപ്പ് പ്രകടനപത്രിക നിയമവിധേയമാക്കേണ്ടതല്ലേ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണ് ഭാരതം. ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി ഉത്തരവാദിത്വം ഏറ്റെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് മാനിഫെസ്റ്റോ അഥവാ പ്രകടനപത്രിക. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്ന പ്രകടനപത്രികയുടെ അടിസ്ഥാനമാക്കിയാണ് വോട്ട് തേടുന്നതും അധികാരത്തില്‍ വരുന്നതും. രാജ്യത്തിന്റെ സമസ്തമേഖലയിലേക്കുമുള്ള നിരവധിയായ വാഗ്ദാനങ്ങളാണ് ഈ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ അധികാരത്തിലേറിയാല്‍ വാഗ്ദാനങ്ങളെ പാടെ മറക്കുന്ന പ്രവണതയാണ് ഇതുവരെ കണ്ടുവരുന്നത്. പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിലും ഭരണഘടന നടപടികള്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ചവറ്റുകുട്ടയിലാണ് പ്രകടനപത്രികയുടെ സ്ഥാനം. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇവ വീണ്ടും ആവര്‍ത്തിച്ച് ജനങ്ങളെ പറ്റിക്കുന്ന പതിവ് രീതിയാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചെയ്തുപോരുന്നത്. ആരും ഇതില്‍ നിന്ന് മുക്തരല്ല. ഇവിടെയാണ് പ്രകടനപത്രിക പൂര്‍ണ്ണതോതില്‍ നടപ്പിലാക്കണമെന്ന ആവശ്യം ട്രയാംഗിള്‍ മുന്നോട്ട് വെക്കുന്നത്.

ഇലക്ഷൻ മാനിഫെസ്റ്റോ ലീഗലൈസ് ചെയ്യണം.

നിങ്ങളുടെ ശബ്ദം കേൾക്കാൻ ഞങ്ങളുണ്ട്. നിങ്ങൾ നേരിടുന്ന എന്ത് ബുദ്ധിമുട്ടും ഞങ്ങളോട് പറയാം. ഞങ്ങൾ TRIANGLE നിങ്ങളുടെ കൂടെയുണ്ട്.

As the political landscape in Kerala evolves, Triangle Online Kerala emerges as a vital source for understanding the intricacies of local governance and electoral strategies. With the upcoming elections, the focus is on the election manifesto that aims at legalizing key reforms to enhance the welfare of the citizens. Triangle Namk provides comprehensive coverage of these developments, ensuring that readers are well-informed about the promises made by various political parties. Stay updated with OK Kerala as we delve into the latest political discussions and analyses. Whether you’re interested in the implications of the election manifesto or the broader context of politics in Kerala, Triangle Online is your trusted platform for insightful content and community engagement.