about us
സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തിനായി ട്രയാംഗിള്‍ -
ഐക്യകേരളം, ഐശ്വര്യകേരളം എന്ന മുദ്രാവാക്യത്തിലൂടെ
ഐക്യകേരളം, ഐശ്വര്യകേരളം എന്ന മുദ്രാവാക്യത്തിലൂടെ
is a platform where your opinions matter. Share your thoughts on important matters and help drive positive changes.
is created as a socio-cultural organisation for changing the lives of the people of Kerala for transformation, with a slogan
"ഐക്യകേരളം , ഐശ്വര്യകേരളം"
അഭിപ്രായരൂപീകരണത്തിനായി സര്‍വ്വേകള്‍
നയരൂപീകരണം ഏതാനും വിദഗദ്ധരില്‍ മാത്രം ഒതുങ്ങുന്നതല്ല. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി ചേരുമ്പോഴാണ് ശരിയായ ജനാധിപത്യം പുലരുകയുള്ളൂ. നയങ്ങള്‍ അടിച്ചേല്‍പ്പിക്കല്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. കേരളം നേരിടുന്ന ഓരോ വിഷയങ്ങളിലും ജനങ്ങളുടെ അഭിപ്രായം തേടി സര്‍വ്വേകളുമായി ഞങ്ങളെത്തും. ഭൂരിപക്ഷാഭിപ്രായത്തിന് മാത്രമായിരിക്കും മുന്‍തൂക്കം. സര്‍വ്വേകളില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായം ജനങ്ങളിലേക്കും ഭരണകര്‍ത്താക്കളിലേക്കും നിയമവ്യവസ്ഥകളിലേക്കും എത്തിക്കുക എന്ന ദൗത്യവും ട്രയാംഗിള്‍ ഏറ്റെടുക്കുയാണ്.
ജനങ്ങളില്‍ നിന്ന് രൂപപ്പെടുന്ന നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കര്‍മ്മപദ്ധതി രൂപീകരണം
ജനങ്ങളുടെ ശബ്ദമാണ് ട്രയാംഗിളിലൂടെ പുറത്തുവരുന്നത്. ഈ ശബ്ദം നടപ്പിലാക്കുന്നതിന് ട്രയാംഗിള്‍ മുന്നിട്ടിറങ്ങും. നിയമവ്യവസ്ഥയേയും ഭരണസംവിധാനങ്ങളേയും സമീപിച്ച് ഈ വിഷയങ്ങള്‍ അവതരിപ്പിക്കാനും പ്രാബല്യത്തില്‍ വരുത്താനും കര്‍മ്മപദ്ധതികള്‍ തയ്യാറാക്കും. ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിലയുണ്ടെന്നും അത് നടപ്പിലാകുമ്പോള്‍ മാത്രമാണ് ജനാധിപത്യം പൂര്‍ണ്ണമാവുന്നത്.
സാമൂഹ്യ സേവന രാഷ്ട്രീയ സംഘടനയാണ് ട്രയാംഗിള്‍. ജനാധിപത്യം, ഫെഡറലിസം, മതേരത്വം എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളെ ആസ്പദമാക്കിയാണ് ട്രയാംഗിള്‍ പ്രവര്‍ത്തിക്കുക.. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനകാഴ്ചപ്പാടാണ് ട്രയാംഗിള്‍ ലക്ഷ്യം വെക്കുന്നത്. കേരളത്തിന്റെ സമഗ്രമായ മാറ്റം, സമസ്ത മേഖലയിലും സുസ്ഥിരമായ വികസനം, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍, യുവാക്കളെ സംരംഭകരാക്കാനുള്ള അവസരം, കര്‍ഷകര്‍ക്ക് സമൂഹത്തില്‍ ഏറ്റവും മുന്തിയ പരിഗണന, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ജീവിതം, ദളിത് ആദിവാസി സമൂഹങ്ങളുടെ പുനരുദ്ധാരണം, വയോജനക്ഷേമം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സമ്പൂര്‍ണ്ണമായ അഴിമതി രഹിത സുതാര്യ പ്രവര്‍ത്തനം, ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലൊക്കെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനം ഇതെല്ലാമാണ് ട്രയാംഗിളിന്റെ അടിസ്ഥാന പ്രവര്‍ത്തന മേഖലകള്‍. നിലവില്‍ തുടര്‍ന്നുവരുന്ന പരമ്പരാഗത ശൈലിയില്‍ നിന്നും മാറിയുള്ള സമഗ്രമായ അഴിച്ചുപണി. ആധുനികകാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള നിലപാടുകള്‍. മതജാതി വര്‍ണ്ണ വരുമാന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒന്നിച്ച് പോകാവുന്ന പ്രസ്ഥാനമാണ് ട്രയാംഗിള്‍. കാതലായ മാറ്റം അനിവാര്യമാണ്. പഴയ തുരുമ്പിച്ച മുദ്രാവാക്യങ്ങള്‍ തകര്‍ത്തെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയ കേരളത്തിന് ഇനി ഒരു പുതിയ മുഖം വേണം. അതാണ് ട്രയാംഗിളിന്റെ മുദ്രാവാക്യം ‘ ഐക്യകേരളം ഐശ്വര്യ കേരളം ‘.
സമകാലിക വിഷയങ്ങളില്‍ സെമിനാറുകള്‍വഴി നയരൂപീകരണം
നിരവധിയായ ജനകീയ വിഷയങ്ങളാണ് നമുക്ക് മുന്നിലുള്ളത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഈ വിഷയങ്ങളിലെ നിലപാടുകള്‍ തിരുത്താന്‍ നാം തയ്യാറാകുന്നില്ല. ഒരു തിരുത്തല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ഇവയെല്ലാം ഒലിച്ചുപോകും. തിരുത്തല്‍ ശക്തിയായി മാറണമെങ്കില്‍ ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടത്തുകയും വേണം. കേരളത്തിന്റെ സമഗ്രവികസനം മാത്രം ലക്ഷ്യമാക്കി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തി നയങ്ങള്‍ രൂപീകരിക്കുക എന്ന ദൗത്യം ട്രയാംഗിള്‍ ഏറ്റെടുക്കുന്നു.
ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം











