അധികാരികളുടെ ആഡംബര ജീവിതത്തിന് അന്ത്യം കുറിക്കേണ്ടെ....?
ഏവർക്കും ട്രയാങ്കിളിന്റെ അടുത്തൊരു അഭിപ്രായ സർവേയിലേക്ക് സ്വാഗതം. അധികാരത്തിന്റെ പര്യായമായി മാറിയിരിക്കുന്നു അത്യാഡംബരം. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ഖജനാവിൽ നിന്നുള്ള പണം ധൂർത്തടിക്കുന്നതിനെ കുറിച്ച് മാത്രമാണ് എല്ലാവരുടെയും ചിന്ത. ജനങ്ങളെ സേവിക്കാൻ ഇറങ്ങുന്നവർ ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. മന്ത്രിമന്ദിരങ്ങൾക്ക് മോഡി പിടിപ്പിക്കാനും വിദേശ ഉല്ലാസ യാത്രകൾക്കും സുഖചികിത്സക്കും ഒക്കെയായി കോടികളാണ് പൊടിപൊടിക്കുന്നത്. ഈ ചെലവഴിക്കുന്ന പണമെല്ലാം ഞാനും നിങ്ങളും അടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണമാണ്. നമ്മൾ, നമ്മെ നയിക്കുവാൻ ഒരു അവസരം കൊടുത്തതിന്റെ പേരിൽ ഇനിയും ഈ കൊള്ളയടിക്കൽ കണ്ടില്ലെന്ന് വെക്കണോ…?. നിങ്ങളുടെ അഭിപ്രായങ്ങൾ ട്രയാങ്കിളുമായി പങ്കുവെക്കാം. നമുക്ക് ഈ അനീതിക്കെതിരെ ഒത്തൊരുമിച്ചു പോരാടാം.. പൊരുതാം..

